കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍റെ വിവാദ വീഡിയോയില്‍ റിപ്പോര്‍ട്ട് ഉടന്‍ ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. സംഭവത്തില്‍ ഡി ജി പി, ജില്ലാ കളക്ടർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്.
ഒളിക്യാമറ വിവാദം; ടിക്കാറാം മീണ വിശദീകരണം തേടി
ഒളിക്യാമറ വിവാദത്തില്‍ വിശദീകരണം തേടിയുണ്ടെന്ന് ടിക്കാറാം മീണ. ആദിത്യനാഥ് നടത്തിയത് ചട്ടലംഘനമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം പെരുമാറ്റചട്ട ലംഘനമാണെന്നും എന്നാല്‍ ആരും തന്നെ ഇതില്‍ പരാതി നല്‍കിയിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
എഴ് ലക്ഷം ഫ്ളക്സ് ബോർഡുകൾ സംസ്ഥാനത്ത് നീക്കം ചെയ്തു. രേഖകളില്ലാത്ത14 കോടി രൂപയും സ്വർണവും പിടിച്ചെടുത്തു.
2,61,46,853 വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ 3, 67,000 പേര് പുതിയതായി വോട്ടര്‍പട്ടികയില്‍ ചേര്‍ന്നവരും 2230 പേര് നൂറ് വയസ് കഴിഞ്ഞവരുമാണെന്ന് ടിക്കറാം മീണ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയാണ് കന്നിവോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത്. പ്രവാസി വോട്ടുകളുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നില്‍. 73000 വിദേശ മലയാളികളാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് ഭിന്നലിംഗക്കാരുടെ എണ്ണം 117ല്‍ നിന്ന് 173 ആയി ഉയര്‍ന്നിട്ടുണ്ട്.