കേരളം

kerala

By ETV Bharat Kerala Team

Published : Aug 24, 2023, 10:17 AM IST

ETV Bharat / state

New Electric Buses New Routes Trivandrum | അനന്തപുരിയിലെ പുതിയ ഇലക്‌ട്രിക് ബസുകൾക്ക് പുതിയ റൂട്ട്, പൊതുജനങ്ങൾക്കും റൂട്ട് പറയാം

സ്‌മാർ്ട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകളാകും നഗരത്തിൽ സർവീസ് നടത്താനെത്തുക. നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകൾക്ക് പുറമെയാണ് പുതുതായി 21 റൂട്ടുകളിൽ കൂടി സർവീസ് വരുന്നത്

trivandrum  bus routes  new buses  samart city  kerala  ksrtc  സ്‌മാർ്ട്ട്‌ സിറ്റി  തിരുവനന്തപുരം  പിണറായി വിജയൻ  കെഎസ്ആർടിസി  കേരളം  പുതിയ ബസുകൾ
new-buses-routes-will-be-announced-peoples-opinion

തിരുവനന്തപുരം : സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന 60 പുതിയ ഇലക്ട്രിക് ബസുകൾക്കായി 21 പുതിയ റൂട്ടുകൾ സർക്കാരിന്‍റെ പരിഗണനയിൽ. 4 സർക്കുലർ റൂട്ടുകളും 17 പോയിന്‍റ്‌ ടു പോയിന്‍റ്‌ റൂട്ടുകളുമാണ് പരിഗണനയിലുള്ളത്. നിലവിൽ കെഎസ്ആർടിസിയുടെ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്നത്.

സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകളാകും നഗരത്തിൽ സർവീസ് നടത്താനെത്തുക. ഇതിൽ 60 ബസുകൾ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്‌ ചെയ്യും. നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകൾക്ക് പുറമെയാണ് പുതുതായി 21 റൂട്ടുകളിൽ കൂടി സർവീസ് വരുന്നത്.

തീരദേശ മേഖലകളിലും, നഗരത്തിലെ ഉൾപ്രദേശങ്ങളെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളുമാണ് പ്രധാനമായും പരിഗണനയിലുള്ളത്.

സർക്കാർ പരിഗണനയിലുള്ള സർക്കുലർ റൂട്ടുകളും ബസുകളും :
(1) തമ്പാനൂർ - കിഴക്കേകോട്ട- കളിപ്പാൻ കുളം- കൊഞ്ചിറവിള ക്ഷേത്രം- ബണ്ട് റോഡ്- മിൽമ- തിരുവല്ലം- അമ്പലത്തറ- കമലേശ്വരം- മണക്കാട്- കിഴക്കേകോട്ട- തമ്പാനൂർ (പരിഗണനയിലുള്ളത് 2 ബസുകൾ)

(2) തമ്പാനൂർ- കിഴക്കേകോട്ട-മണക്കാട്-മുക്കോലക്കൽ-വലിയതുറ-ബീമാപള്ളി-പൂന്തുറ-അമ്പലത്തറ-കമലേശ്വരം-മണക്കാട്-കിഴക്കേകോട്ട-തമ്പാനൂർ (പരിഗണനയിലുള്ളത് 8 ബസുകൾ)

(3) തമ്പാനൂർ-കിഴക്കേകോട്ട-മണക്കാട്-മുക്കോലക്കൽ-മുട്ടത്തറ-കല്ലുംമൂട്-പെരുനെല്ലി പാലം-ബീമാപ്പള്ളി ബാക്ക് ഗേറ്റ്- ബദരിയ നഗർ-മിൽക്ക് കോളനി- മാണിക്യവിളാകം-കുമരച്ചന്ത-അമ്പലത്തറ-കമലേശ്വരം-കിഴക്കേക്കോട്ട-തമ്പാനൂർ
(പരിഗണനയിലുള്ളത് 2 ബസുകൾ)

(4) തമ്പാനൂർ-കിഴക്കേകോട്ട-ഇഞ്ചക്കൽ-വള്ളക്കടവ്-പൊന്നറപ്പാലം-സുലൈമാൻ തെരുവ്-ഡൊമസ്റ്റിക് എയർപോർട്ട്-ശംഖുമുഖം- ആൾ സെയിന്റ്സ് കോളേജ്-ചാക്ക-ഇഞ്ചയ്ക്കൽ-കിഴക്കേകോട്ട-തമ്പാനൂർ
(പരിഗണനയിലുള്ളത് 2 ബസുകൾ)

പരിഗണനയിലുള്ള പോയിന്‍റ് ടു പോയിന്‍റ് റൂട്ടുകളും ബസുകളും :
(1) മണ്ണന്തല -മുക്കോല - സിവിൽ സ്റ്റേഷൻ -കുടപ്പനക്കുന്ന് - പാതിരപ്പള്ളി - ചൂഴമ്പാല - വയലിക്കട -അമ്പലമുക്ക് -പേരൂർക്കട - മണ്ണാമൂല - വട്ടിയൂർക്കാവ് - പി ടി പി നഗർ - ഇലിപ്പോട് - വലിയവിള - പൂജപ്പുര - കരമന - പാപ്പനംകോട്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(2) മണ്ണന്തല - മുക്കോല - സിവിൽ സ്റ്റേഷൻ - പേരൂർക്കട - മണ്ണാമൂല - വട്ടിയൂർക്കാവ് - കൊടുങ്ങാനൂർ - കുലശേഖരം - പള്ളിമുക്ക് - പേയാട് - താച്ചോട്ടുകാവ്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(3) മണ്ണന്തല - കേരളാദിത്യപുരം - പൗഡിക്കോണം - ഞാണ്ടൂർക്കോണം - ആളിയിൽ തറട്ട - ശ്രീരാമദാസ ആശ്രമം - ചെങ്കോട്ടുകോണം - കുരിശടി ജംഗ്ഷൻ - കാര്യവട്ടം - ടെക്നോപാർക്ക് ബാക്ക് ഗേറ്റ് - ടെക്നോപാർക്ക് ഫ്രണ്ട് ഗേറ്റ് - കഴക്കൂട്ടം
(പരിഗണനയിലുള്ളത് 2 ബസുകൾ)

(4) പേരൂർക്കട - അമ്പലമുക്ക് - കുറവൻകോണം - വൈ എം ആർ - ചാരാച്ചിറ - പ്ലാമൂട് - പട്ടം - എൽ ഐ സി - ചാലക്കുഴി - മെഡിക്കൽ കോളേജ് - ആർ സി സി
(പരിഗണനയിലുള്ളത് 2 ബസുകൾ)

(5) കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ - കഴക്കൂട്ടം ജംഗ്ഷൻ - ടെക്‌നോപാർക്ക് മെയിൻ ഗേറ്റ് - ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ് - കാര്യവട്ടം - ചാവടിമുക്ക് - ശ്രീകാര്യം - പൊങ്ങുമൂട് - ഉള്ളൂർ - മെഡിക്കൽ കോളേജ് - കുമാരപുരം - കണ്ണന്മൂല - പള്ളിമുക്ക് - പേട്ട റെയിൽവേ സ്റ്റേഷൻ
(പരിഗണനയിലുള്ളത് 2 ബസുകൾ)

(6) കരകുളം-കാച്ചാണി- മുക്കോല-നെട്ടയം-മണ്ണാറക്കോണം-വട്ടിയൂർക്കാവ്-സരസ്വതി വിദ്യാലയ-വലിയവിള-തിരുമല-പാങ്ങോട്-ഇടപ്പഴഞ്ഞി-വഴുതക്കാട്-ബേക്കറി ജംഗ്ഷൻ-പാളയം സാഫല്യം കോംപ്ലക്സ്-എജീസ് ഓഫീസ് സ്റ്റാച്യു
(പരിഗണനയിലുള്ളത് 2 ബസുകൾ)

(7) കിഴക്കേകോട്ട-പാങ്ങോട്-തിരുമല-തൃക്കണ്ണാപുരം-പ്ലാങ്കാലമുക്ക്-പാപ്പനംകോട്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(8) കൊഞ്ചിറവിള ക്ഷേത്രം - ഐരാണിമുട്ടം - കരമന - പാപ്പനംകോട് - മലയം - മലയിൻകീഴ്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(9) ആറ്റുകാൽ ക്ഷേത്രം-ബണ്ട് റോഡ്-തളിയിൽ-കരമന-തമ്പാനൂർ-തൈക്കാട്-ആർട്സ് കോളേജ്-വഴുതക്കാട്-വെള്ളയമ്പലം-അമ്പലമുക്ക്-പേരൂർക്കട-കുടപ്പനക്കുന്ന്-സിവിൽ സ്റ്റേഷൻ
(പരിഗണനയിലുള്ളത് 2 ബസുകൾ)

(10) മുടവൻമുകൾ - പൂജപ്പുര - ഡി പി ഐ ജംഗ്ഷൻ - വഴുതക്കാട് - തൈക്കാട് - തമ്പാനൂർ - കിഴക്കേക്കോട്ട - മണക്കാട് - കമലേശ്വരം - തിരുവല്ലം
(പരിഗണനയിലുള്ളത് 2 ബസുകൾ)

(11) പേരൂർക്കട-പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് റോഡ്-ട്രിവാൻഡ്രം ടെന്നീസ് ക്ലബ്-ദേവസ്വം ബോർഡ് ജംഗ്ഷൻ- വൈ എം ആർ ജംഗ്ഷൻ-പ്ലാമൂട് -ആനടിയിൽ ഹോസ്പിറ്റൽ-കണ്ണന്മൂല-മെഡിക്കൽ കോളേജ്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(12) ജവഹർ നഗർ - അമ്പലമുക്ക് - മുട്ടട - പരുത്തിപ്പാറ - കേശവദാസപുരം - എൽ ഐ സി - ചാലക്കുഴി - മെഡിക്കൽ കോളേജ് - ആർ സി സി
(പരിഗണനയിലുള്ളത് 2 ബസുകൾ)

(13) മലയിൻകീഴ് - വിളവൂർക്കൽ - പൊറ്റയിൽ - പെരുകാവ് - പിടാരം - മങ്ങാട്ടുകടവ് - തൃക്കണ്ണാപുരം - സ്റ്റുഡിയോ റോഡ് - വെള്ളായണി ജംഗ്ഷൻ - വെള്ളായണി ക്ഷേത്രം
(പരിഗണനയിലുള്ളത് 2 ബസുകൾ)

(14) വെള്ളായണി ക്ഷേത്രം - കുറുമി റോഡ് - കാരയ്ക്കാമണ്ഡപം - പാപ്പനംകോട് - കരമന - തമ്പാനൂർ - എസ് എസ് കോവിൽ റോഡ് - ഹൗസ്സിങ് ബോർഡ്‌ ജംഗ്ഷൻ - വൻറോസ്സ് ജംഗ്ഷൻ - സെക്രട്ടേറിയറ്റ്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(15) കരകുളം - വഴയില - പേരൂർക്കട - അമ്പലമുക്ക് - കുറവൻകോണം - വൈ എം ആർ ജംഗ്ഷൻ - പ്ലാമൂട് - പട്ടം - എൽ ഐ സി - ചാലക്കുഴി - മെഡിക്കൽ കോളേജ്
(പരിഗണനയിലുള്ളത് 2 ബസുകൾ)

(16) പോത്തൻകോട് - കാട്ടായിക്കോണം - ചന്തവിള - വെട്ടുറോഡ് - കഴക്കൂട്ടം - കാര്യവട്ടം - ശ്രീകാര്യം
(പരിഗണനയിലുള്ളത് 2 ബസുകൾ)

(17) പോത്തൻകോട് - ആയിരൂപ്പാറ - ഞാണ്ടൂർക്കോണം - പൗഡിക്കോണം - കരിയം - ചക്കാലമുക്ക് - ശ്രീകാര്യം
(പരിഗണനയിലുള്ളത് 2 ബസുകൾ)

പുതിയ ബസുകൾക്കുള്ള റൂട്ടുകൾക്ക് പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് തിരുവനന്തപുരം നഗരസഭ രണ്ടു ദിവസത്തിനുള്ളിൽ കൈമാറും. ഇതിന് ശേഷമാകും കെഎസ്ആർടിസി അന്തിമമായി റൂട്ടുകൾ ഉറപ്പിക്കുക.

ABOUT THE AUTHOR

...view details