കേരളം

kerala

ETV Bharat / state

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ ഉടൻ - Thiruvananthapuram International Airport

മുംബൈ ട്രാവൽ റീട്ടെയിലിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ 24ന് പ്രവര്‍ത്തനമാരംഭിക്കും  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനതാവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ  ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്‍റര്‍  TDF  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനതാവളം  Thiruvananthapuram International Airport  പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ ഉടൻ
പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ ഉടൻ

By

Published : Jun 23, 2022, 1:12 PM IST

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്‍റര്‍ ജൂണ്‍ 24ന് പ്രവർത്തനം ആരംഭിക്കും. മുംബൈ ട്രാവൽ റീട്ടെയിലിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്.

യാത്രകാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ടാകും.

ഹാൻഡ്‌ബാഗുകള്‍, സൺഗ്ലാസുകള്‍ പോലുള്ള ഫാഷൻ വിഭാഗങ്ങളും ഉടൻ ആരംഭിക്കും.

also read:ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നാല് ലിറ്റർ മദ്യം വാങ്ങാൻ അനുവദിക്കണമെന്ന് നിർദ്ദേശം

ABOUT THE AUTHOR

...view details