കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല : വീണ ജോർജ് - കേരള കൊവിഡ് വാര്‍ത്ത

'സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാണ്. പുതിയതുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്'

covid update Kerala  Health minister about Kerala covid  New covid variants not confirmed in Kerala Veena George  സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല  കേരള കൊവിഡ് വാര്‍ത്ത  കേരള കൊവിഡ് അപ്ഡേറ്റ്
സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല: വീണ ജോർജ്

By

Published : Jun 23, 2022, 3:37 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാണ്. പുതിയതുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനം ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.

Also Read: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ 13,313 പേർക്ക് കൂടി രോഗം

സ്കൂളുകൾ തുറന്നതും ഉപതെരഞ്ഞെടുപ്പ് നടന്നതും കാരണം കൊവിഡ് കേസുകൾ വർധിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details