തലസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ
കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ വാർഡ് (66), വാർഡ് - 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലൈൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്സ്, പാരിസ് ലൈൻ - 27 എന്നിവിടങ്ങൾ കണ്ടൈയ്ൻമെന്‍റ് സോണുകളാക്കി. പാളയം വാർഡിലും നിയന്ത്രണങ്ങൾ കർശനമാക്കും. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ് , ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ തളയൽ എന്നീ സ്ഥലങ്ങളും കണ്ടൈയ്ൻമെന്‍റ് സോണുകളായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്സ് അടച്ചു. പാളയം മാർക്കറ്റിലും കർശന നിയന്ത്രണമുണ്ടാകും. രാവിലെ നഗരസഭയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തും.