സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് പഠിക്കാൻ പുതിയ സമിതി
കെ. ശശിധരർ നായർ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സർക്കാർ പുതിയതായി നിയോഗിച്ചിരിക്കുന്നത്
തിരുവനന്തപുരം: സ്പ്രിംഗ്ലർ ഇടപാടിനെ സംബന്ധിച്ച് അന്വേഷണ സമിതി സമർപ്പിച്ച ശുപാർശകളെക്കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിച്ച് സർക്കാർ. സ്പ്രിംഗ്ലർ ഇടപാട് വിവാദമായതിന് പിന്നാലെയാണ് മുൻ എവിയേഷൻ, ഐടി സെക്രട്ടറിയുമായിരുന്ന എം. മാധവൻ നമ്പ്യാർ അധ്യക്ഷനായി രണ്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഇതിനെതുടർന്ന് സ്പ്രിംഗ്ലർ കമ്പനിക്ക് കരാർ നൽകിയതിൽ വീഴ്‌ച ഉണ്ടായെന്ന് മാധവൻ നമ്പ്യാർ സർക്കാരിന് റിപ്പോർട്ടും നൽകി. എന്നാൽ ഈ റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറായിരുന്നില്ല. അതിനിടെയാണ് ഈ റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കാൻ പുതിയ സമിതിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത്. മുൻ ജില്ലാ ജഡ്‌ജിയും നിയമ സെക്രട്ടറിയുമായിരുന്ന കെ. ശശിധരർ നായർ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സർക്കാർ പുതിയതായി നിയോഗിച്ചിരിക്കുന്നത്.