തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സർവേ നമ്പർ അടങ്ങിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ബഫർ സോൺ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾക്ക് പരിഹാരം കാണാനാണ് സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ ബഫര്‍ സോണ്‍ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചത്. ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് ഭൂപടം തയാറാക്കിയത്.
എന്നാൽ പുതിയ ഭൂപടത്തിലും ആശങ്കകൾ ഉയരുന്നുണ്ട്. ഒരേ സർവേ നമ്പർ തന്നെ ബഫർ സോണിന് അകത്തും പുറത്തും വന്നെന്നാണ് പരാതി. സൈലന്‍റ് വാലി എന്നതിൽ ഉൾപ്പെടുത്തിയത് തട്ടേക്കാടിന്‍റെ ഭൂപടമാണ്. ജനവാസ കേന്ദ്രങ്ങളോ കൃഷിയിടങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ ജനങ്ങൾക്ക് പരാതി നല്‍കാനാകും.