കേരളം

kerala

ETV Bharat / state

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു - നവജാത ശിശു മരിച്ചു

ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

new born baby death  new born baby death in thiruvananthapuram  kollam new born baby  തിരുവനന്തപുരം  നവജാത ശിശു മരിച്ചു  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

By

Published : Jan 5, 2021, 8:37 PM IST

Updated : Jan 5, 2021, 10:40 PM IST

തിരുവനന്തപുരം:കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം പ്രായമുള്ള ആൺകുട്ടിയെ വീടുകൾക്ക് സമീപം ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Last Updated : Jan 5, 2021, 10:40 PM IST

ABOUT THE AUTHOR

...view details