തിരുവനന്തപുരം:സന്ദർശകർക്ക് കാഴ്‌ച വിരുന്നൊരുക്കാൻ മൃഗശാലയിൽ പുതിയ അതിഥികൾ എത്തി. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയെയാണ് കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. തിങ്കളാഴ്‌ച രാവിലെയോടെയാണ് മൃഗങ്ങളെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ തലസ്ഥാനത്തെത്തിച്ചത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും എത്തിച്ച മൃഗങ്ങള്‍ മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ മൃഗങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. മൃഗശാലയിൽ എത്തിച്ച മൃഗങ്ങളെ ഇവിടുത്തെ പ്രത്യേക കൂടുകളിലാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇവയുടെ ആരോഗ്യ പരിശോധനകൾ നടക്കുകയാണ്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും എത്തിച്ച മൃഗങ്ങള്‍ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിയ ശേഷമാകും സന്ദർശക കൂട്ടിലേക്ക് മൃഗങ്ങളെ മാറ്റുക. സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി മൃഗങ്ങൾക്ക് പേരിടും. മ്യൂസിയം ആൻഡ് മൃഗശാല വകുപ്പ് ഡയറക്‌ടർ എസ് അബു, മൃഗശാല ഡയറക്‌ടർ രാജേഷ്, മൃഗഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് മൃഗങ്ങളെ തലസ്ഥാനത്തെത്തിച്ചത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും എത്തിച്ച എമു പകരം നല്‍കിയ മൃഗങ്ങള്‍ ഇവ:പകരം ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് ഏതാനും മൃഗങ്ങളേയും നൽകിയിട്ടുണ്ട്. ആറ് പന്നിമാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നീ മൃഗങ്ങളെയാണ് തിരുപ്പതി മൃഗശാലയ്ക്കു നൽകിയത്. മെയ് 29നാണ് മൃഗങ്ങളുമായി സംഘം ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് യാത്ര തിരിച്ചത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും എത്തിച്ച മൃഗങ്ങള്‍ ഇതിന് പുറമെ ജൂൺ മാസത്തിൽ രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെയും മൃഗശാലയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മൃഗങ്ങളെ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ മൃഗശാലയിൽ നിലവിൽ സീബ്രകളില്ല.
തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയില്‍ നിന്നും എത്തിച്ച മൃഗങ്ങള്‍ വിദേശ രാജ്യങ്ങളിൽ നിന്ന് സീബ്രകളെ എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും അറിയിച്ചിട്ടുണ്ട്. പുതിയ മൃഗങ്ങളെ അടക്കം എത്തിക്കാനുള്ള വലിയ പ്രവർത്തനത്തിലേക്കാണ് സർക്കാരും മൃഗശാല അധികൃതരും കടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി മുൻ ഡയറക്‌ടര്‍മാർ അടക്കമുള്ള മൂന്നംഗ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.
വിദേശ മൃഗശാലകൾ സന്ദർശിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ. വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വേനല്‍ അവധിക്കാലത്ത് വരുമാനത്തില്‍ വന്‍ വര്‍ധനവ്: അതേസമയം, ഇക്കഴിഞ്ഞ വേനൽ അവധിക്കാലമായ ഏപ്രിൽ, മെയ് മാസത്തിൽ വൻ വരുമാന വർധനവാണ് മ്യൂസിയം ആൻഡ് സൂ വകുപ്പിന് ലഭിച്ചത്. 95.5 ലക്ഷം രൂപയാണ് രണ്ട് മാസത്തെ കലക്ഷൻ വരുമാനം. ഏപ്രിൽ ഒന്ന് മുതൽ മെയ് 19 വരെയുള്ള കണക്കാണിത്.
ഏപ്രില്‍ മാസം 55 ലക്ഷം രൂപയും മെയ് മാസത്തില്‍ 40.5 ലക്ഷം രൂപയും ലഭിച്ചു. 4,20,000ത്തില്‍ പരം ആളുകളാണ് ഇക്കാലയളവിൽ മൃഗശാലയും മ്യൂസിയവും സന്ദർശിച്ചത്. രണ്ട് മാസങ്ങളിലുമായി പ്രതിദിനം ശരാശരി 5000ത്തോളം സഞ്ചാരികളാണ് ഇവിടെയെത്തിയത്. കേരള ടൂറിസം മേഖലയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണിത്.
ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ഓണ അവധിക്കാലത്തും സന്ദര്‍ശകരെത്തിയിരുന്നു. 5000ത്തില്‍ താഴെയായിരുന്നു ദിനം പ്രതിയുള്ള സന്ദര്‍ശകരുടെ എണ്ണം. 49 ലക്ഷം രൂപയായിരുന്നു സെപ്‌റ്റംബറിലെ വരുമാനം.
ക്രിസ്‌മസിനും പുതുവത്സര ആഘോഷത്തിനും ഇതേ സ്ഥിതിയായിരുന്നു. എന്നാല്‍, 54 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. ഇത്തവണ കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരെത്തിയതാണ് വരുമാനം ഇരട്ടിക്കാന്‍ കാരണമായത്.