കേരളം

kerala

ETV Bharat / state

കേരളത്തില്‍ കോളജ് അദ്ധ്യാപകരാവാന്‍ നെറ്റ് തന്നെ യോഗ്യത, നേരത്തെ പുറത്ത് വിട്ട ഉത്തരവ് പിന്‍വലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് - SLET

NET to become college teacher in Kerala: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് നടത്തുന്ന സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിക്കപ്പെടും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

NET qualification  higher education department  national level examination  National Eligibility Test  qualification to become college teacher in Kerala  കേരളത്തില്‍ കോളജ് അദ്ധ്യാപകരാവാന്‍ നെറ്റ് യോഗ്യത  ഉന്നത വിദ്യാഭ്യാസ വകുപ്പ്  SET  State Eligibility Test  SLET  NET to become college teacher in Kerala
NET to become college teacher in Kerala

By ETV Bharat Kerala Team

Published : Dec 16, 2023, 9:21 PM IST

തിരുവനന്തപുരം: കേരളത്തില്‍ അദ്ധ്യാപകരാവാന്‍ അടിസ്ഥാന യോഗ്യത യുജിസി അംഗീകൃത സെറ്റ് മതിയെന്ന ഉത്തരവ് പിന്‍വലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് (State Eligibility Test - SET). യുജിസി അംഗീകൃത സെറ്റ്/സ്ലറ്റ് പരീക്ഷകള്‍ സംസ്ഥാനത്ത് നടത്താത്ത സാഹചര്യത്തിലും സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് നടത്തുന്ന സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാലുമാണ് ഉത്തരവ് പിന്‍വലിച്ചത് (National Eligibility Test - NET). അഡീഷണല്‍ സെക്രട്ടറി സിനി ജെ ഷുക്കൂറാണ് ഉത്തരവ് പിന്‍വലിച്ചത് (NET to become college teacher in Kerala).

ഡിസംബര്‍ 13 നാണ്‌ കേരളത്തിൽ കോളജ് അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അടിസ്ഥാന യോഗ്യതയാവില്ലെന്ന ഉത്തരവ്‌ വന്നത്. നെറ്റ് പരീക്ഷയ്ക്ക് തത്തുല്യമായി സംസ്ഥാനങ്ങൾ നടത്തുന്ന സെറ്റ് പരീക്ഷയോ എസ്എൽഇടി പരീക്ഷയോ പാസാകുന്നതും കോളജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാകും എന്നായിരുന്നു പുറത്തു വന്ന ഉത്തരവ്‌.

ABOUT THE AUTHOR

...view details