തിരുവനന്തപുരം:നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്‍റെയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ തുടങ്ങി. ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ ചേങ്കോട്ടുകോണത്ത് പ്രവീണിന്‍റെ വസതിയായ 'രോഹിണിയിൽ' എത്തിച്ചു. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിന് അവസരമൊരുക്കിയ ശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിക്കും. പ്രവീൺ, ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവർക്ക് വിടചൊല്ലാൻ നിരവധി പേരാണ് ചേങ്കോട്ടുകോണത്തെ വസതിക്കു മുന്നിൽ തടിച്ചു കൂടിയിട്ടുള്ളത്.
കണ്ണീരണിഞ്ഞ് ചേങ്കോട്ടുകോണം; പ്രവീണിനും കുടുംബത്തിനും അന്ത്യാഞ്ജലി - Nepal tragedy
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കാഠ്മണ്ഡുവിന് സമീപം ദമാനിലെ റിസോർട്ട് മുറിയിൽ പ്രവീൺ കുമാറിനെയും കുടുംബത്തെയും സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ രഞ്ജിത്ത് കുമാറിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
nepal-tragedy-bodies-will-reach-tvm-home
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കാഠ്മണ്ഡുവിന് സമീപം ദമാനില്‍ റിസോർട്ട് മുറിയിൽ പ്രവീൺ കുമാറിനെയും കുടുംബത്തെയും പ്രവീണിന്‍റെ സുഹൃത്ത് കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാറിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്നും ഉണ്ടായ വിഷ വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് വിവരം.