തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമ നിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ സഹകരണസംഘം ജോയിൻ്റ് രജിസ്ട്രാർക്ക് മുമ്പാകെയാണ് മുരളീധരൻ പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കും ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലിനുമൊപ്പമാണ് മുരളീധരൻ പത്രിക സമർപ്പിക്കാൻ എത്തിയത്.
നേമത്ത് കെ മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു - ധർമടം
നേമത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. സംഘടനാപരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും ആത്മവിശ്വാസം കൂടി വരികയാണെന്നും പത്രിക സമർപ്പിച്ച ശേഷം മുരളീധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നേമത്ത് കെ മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു
നേമത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. സംഘടനാപരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും ആത്മവിശ്വാസം കൂടി വരികയാണെന്നും പത്രിക സമർപ്പിച്ച ശേഷം മുരളീധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി ശക്തനാണ്. കൈപ്പത്തി ചിഹ്നം തന്നെ ശക്തിയാണ്. അതിൽ മത്സരിക്കുന്ന എല്ലാവരും വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.