കേരളം

kerala

ETV Bharat / state

നേമം റെയിൽവേ ടെർമിനൽ യാഥാർത്ഥ്യമാകുന്നു - ശിലാസ്ഥാപനം

ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. 77. 30 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക.

നേമം റെയിൽവേ സ്റ്റേഷൻ

By

Published : Mar 8, 2019, 2:10 AM IST

തിരക്കിൽ വീർപ്പുമുട്ടുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് നേമം ടെർമിനൽ വരുന്നതോടുകൂടി ആശ്വാസമാകും. സെൻട്രലിൽ എത്തുന്ന ട്രെയിനുകൾ ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ നേമത്തേക്ക് നീട്ടുകയോ യാത്രക്കാരെ ഇറക്കിയ ശേഷം നേമത്ത് നിർത്തി ഇടുകയോ ചെയ്യാം. ഇതോടെ നിലവിൽ സെൻട്രൽ സ്റ്റേഷനിൽ അനുഭവപ്പെടുന്ന ട്രെയിനുകളുടെ തിരക്ക് വലിയ രീതിയിൽ കുറയും. അതിനുപുറമേ സ്റ്റേഷനിലേക്ക് എത്തുന്ന ട്രെയിനുകൾ സമീപ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും ഒഴിവാകും. 77. 30 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക. കേരളത്തിന്‍റെ റെയിൽവേ അടിസ്ഥാനസൗകര്യ വികസനത്തിനായി മൂന്നിരട്ടി തുകയാണ് കേന്ദ്രം വിനിയോഗിച്ചതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്ക് പിറ്റ് ലൈൻ, മേൽപ്പാലങ്ങൾ, കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഉണ്ടാകും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയായാൽ ഒരുവർഷത്തിനകം പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

ഒരു വർഷത്തിനകം പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്


.

ABOUT THE AUTHOR

...view details