തിരുവനന്തപുരം:ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ശക്തമായ പടപുറപ്പാടിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കരുത്തരെ രംഗത്തിറക്കി പേരുദോഷം മാറ്റാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസ് നേമത്തും സമാന നീക്കമാണ് നടത്തുന്നത്. നേരത്തെ ഉമ്മന്‍ചാണ്ടിയെ തന്നെ രംഗത്തിറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നിരുന്നു.
ത്രികോണ മത്സരത്തിന് നേമം; മുരളീധരനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് - nemom election news
പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കാമെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചതോടെയാണ് ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നത്
എന്നാല്‍ പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ദുര്‍ബല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് ബി.ജെ.പിയെ വിജയിപ്പിക്കുന്നുവെന്ന സി.പി.എം ആരോപണം മാറ്റാന്‍ കോണ്‍ഗ്രസ് ഗൗരവമായ ആലോചനയിലായിരുന്നു. പല നേതാക്കളെയും സമീപിച്ചെങ്കിലും പരാജയ ഭീതിമൂലം എല്ലാവരും ഒഴിഞ്ഞുമാറി. ഒടുവില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി നേരില്‍ കണ്ട് മുരളീധരനോട് നേമത്ത് മത്സരത്തിനിറങ്ങാന്‍ അഭ്യര്‍ഥിച്ചെങ്കിലും മുരളീധരന്‍ സമ്മതം മൂളിയില്ല.
ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും സംസ്ഥാന നേതൃത്വം മുരളീധരനോട് അവസാന അഭ്യര്‍ഥന നടത്തി. ഇതോടെയാണ് നേമത്ത് മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കാമെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. ഇതോടെ ബി.ജെ.പി-സി.പി.എം നേര്‍ക്കുനേര്‍ പോര് എന്നിടത്ത് നിന്ന് ശക്തമായ ത്രികോണ മത്സരത്തിലേക്ക് നേമം മാറുകയാണ്.