തിരുവനന്തപുരം: കന്യാകുമാരിയില്‍ അയല്‍വാസി നാല് വയസുകാരനെ കൊന്ന് അലമാരയില്‍ സൂക്ഷിച്ചു. കടിയപ്പട്ടണത്തിന് സമീപം മത്സ്യബന്ധന ഗ്രാമത്തിലാണ് സംഭവം. അയല്‍വാസിയായ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം ഇരുമ്പ് അലമാരയില്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം അടച്ചു പൂട്ടി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ മണവാളകുറിച്ചി പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സംശയം തോന്നി അയല്‍വാസിയായ ഫാത്തിമയെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.