കേരളം

kerala

ETV Bharat / state

ഘടകകക്ഷികളുടെ മന്ത്രിമാര്‍; ഒന്നാം ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി - keral cabinet ministers

കേരള കോൺഗ്രസ് എം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം അനുവദിച്ചു.

ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകൾ  മന്ത്രിസഭ രൂപീകരണ ചർച്ചകൾ  പിണറായി രണ്ടാം സർക്കാർ  മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു  ഇടതുമുന്നണി മന്ത്രിസഭ രൂപീകരണ ചർച്ച വാർത്തകൾ  Left Front cabinet are in progress  cabinet meeting in progress  keral cabinet ministers  pinarayi second government
രണ്ട് സീറ്റ് വേണമെന്ന് ജോസ് കെ മാണി; എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം ലഭിച്ചു

By

Published : May 10, 2021, 1:09 PM IST

Updated : May 10, 2021, 1:40 PM IST

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകൾ തുടരുന്നു. കേരള കോൺഗ്രസ് മാണി, എൽജെഡി, ജെഡിഎസ്, എൻസിപി എന്നിവരുമായുള്ള ആദ്യ വട്ട ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായി. മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം. യോഗത്തിൽ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ഉഭയകക്ഷി ചർച്ച തുടരുമെന്നും യോഗത്തിന് ശേഷം ജോസ്‌ കെ മാണി പ്രതികരിച്ചു.

READ MORE: ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക്‌

പാലായിൽ ഉൾപ്പെടെ ഒറ്റക്കെട്ടായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്നും ജോസ്‌ കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗവുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം അനുവദിച്ചു. മന്ത്രിയെ 18ന് ചേരുന്ന പാർട്ടി യോഗം തീരുമാനിക്കുമെന്നും ടി.പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.

READ MORE: പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരെല്ലാം ; ചർച്ചകൾ സജീവം

Last Updated : May 10, 2021, 1:40 PM IST

ABOUT THE AUTHOR

...view details