തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാർ സ്റ്റേജ് കലാകാരന്മാരോട് അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ. ക്ഷേത്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്ന ദേവസ്വം ബോർഡ് നിർദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രാഷ്ട്രീയ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് തടസം ഇല്ലാതിരിക്കെ കലാകാരന്മാരുടെ പരിപാടികൾ മാത്രം അവതരിപ്പിക്കാൻ പാടില്ലെന്ന സമീപനം ശരിയല്ലെന്ന് കലാകാരന്മാർ പറയുന്നു.
സ്റ്റേജ് കലാകാരന്മാരോട് അവഗണന; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ - സ്റ്റേജ് കലാകാരന്മാരോട് അവഗണന
ക്ഷേത്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്ന ദേവസ്വം ബോർഡ് നിർദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സ്റ്റേജ്
കല ഉപജീവനമാക്കിയവരുടെ ജീവിതം പരിതാപകരമാണെന്ന് സംവിധായകനും കലാകാരന്മാരുടെ ദേശീയ സംഘടന സംഘ കലാ വേദി ചെയർമാൻ രാജസേനൻ പറഞ്ഞു. കലാകാരൻമാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടന്നു.