നീറ്റ് പരീക്ഷ ഇന്ന് - neet trivandrum
കൊവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,15,959 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്
നീറ്റ് പരീക്ഷ ഇന്ന്
തിരുവനന്തപുരം:അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,15,959 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തൊട്ടാകെ 15.97 ലക്ഷം വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.