ന്യൂഡല്‍ഹി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് സുഗമമായ അന്വേഷണത്തെ ബാധിക്കും. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കസ്റ്റഡി പീഡനത്തില്‍ കൊല്ലപ്പെട്ട രാജ്‌കുമാറിന്‍റെ കുടുംബത്തിന് ഇത് ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നും സർക്കാർ വ്യക്‌തമാക്കി.
നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ - nedumkandam custody murder case government filed petition in supreme Court
സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്ന വാദവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ. സാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
അറസ്റ്റിലായി ഒരു മാസത്തിന് ശേഷം സാബുവിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ജാമ്യം അനുവദിക്കുന്നതിനെതിരെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കിലും ഇടുക്കി മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
TAGGED:
എസ്.ഐ. സാബുവിന്‍റെ ജാമ്യം