തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുന്‍ എസ്‌പി, മുന്‍ ഡിവൈഎസ്‌പി എന്നിവരെ സിബിഐ ചോദ്യം ചെയ്യുന്നു. മുന്‍ എസ്‌പി വേണുഗോപാല്‍ മുന്‍ ഡിവൈഎസ്‌പി ഷംസു എന്നിവരെയാണ് സിബിഐ ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ഇരുവർക്കും നിർദേശം നൽകിയിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണം; മുന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു - ഇന്ന് ചോദ്യം ചെയ്യും
ചോദ്യം ചെയ്യലിന് തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ഇരുവർക്കും നിർദേശം നൽകിയിരുന്നു
നെടുങ്കണ്ടം കസ്റ്റഡി മരണം, മുന്‍ എസ്.പിയെയും മുൻ ഡിവൈഎസ്പിയെയും ഇന്ന് ചോദ്യം ചെയ്യും
ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. നേരത്തെ വേണുഗോപാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് രാജ്‌കുമാര്‍ പീരുമേട് ജയിലില്‍ മരിച്ചത്.
Last Updated : Aug 11, 2020, 12:24 PM IST