കേരളം

kerala

ETV Bharat / state

നെടുമങ്ങാട്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍ രാജിവെച്ചു - party tussle

എൽഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യത്തില്‍ സിപിഎം പ്രതിനിധി ചെയർമാനും സിപിഐ അംഗം വൈസ് ചെയർമാനുമാവുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി തിങ്കളാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ ചെയർമാനും വൈസ് ചെയർമാനും സിപിഎമ്മിൽ നിന്ന് തന്നെ തെരഞ്ഞെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

നെടുമങ്ങാട്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍ രാജിവെച്ചു  നെടുമങ്ങാട്‌ നഗരസഭ  എല്‍ഡിഎഫ്‌ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം  എല്‍ഡിഎഫ്  പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം  സിപിഎം സിപിഐ സംഘര്‍ഷം  തിരുവനന്തപുരം നെടുമങ്ങാട്‌ നഗരസഭ  നഗരസഭ വൈസ്‌ ചെയര്‍മാന്‍ രാജിവെച്ചു  nedumangadu vice chairman resigned  nedumangadu vice chairman  cpm cpi tussle  party tussle  local body election
നെടുമങ്ങാട്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍ രാജിവെച്ചു

By

Published : Dec 29, 2020, 1:36 PM IST

Updated : Dec 29, 2020, 2:10 PM IST

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ രാജിവെച്ചു. ഇന്നലെ തെരഞ്ഞെടുത്ത സിപിഎം അംഗം പി. ഹരികേശൻ നായരാണ് സ്ഥാനം രാജി വെച്ചത്. എൽഡിഎഫ് തീരുമാനപ്രകാരമാണ് രാജിവെച്ചത്. എൽഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യത്തില്‍ സിപിഎം പ്രതിനിധി ചെയർമാനും സിപിഐ അംഗം വൈസ് ചെയർമാനുമാവുകയാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി തിങ്കളാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ ചെയർമാനും വൈസ് ചെയർമാനും സിപിഎമ്മിൽ നിന്ന് തന്നെ തെരഞ്ഞെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. അതേസമയം ശക്തമായ നിലപാടെടുത്ത് സിപിഐ നേതൃത്വം രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി. തുടർന്ന് സിപിഎം തീരുമാനപ്രകാരമാണ് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും പി.ഹരികേശൻ നായര്‍ രാജി വെച്ചത്.

നെടുമങ്ങാട്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍ രാജിവെച്ചു
Last Updated : Dec 29, 2020, 2:10 PM IST

ABOUT THE AUTHOR

...view details