എംഎൽഎ സി ദിവാകരന് കൊവിഡ് - നെടുമങ്ങാട് എംഎൽഎ സി ദിവാകരന് കൊവിഡ്
എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് എംഎൽഎ സി ദിവാകരന് കൊവിഡ്
തിരുവനന്തപുരം: നെടുമങ്ങാട് എം എൽ എ സി ദിവാകരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്രൈവർക്കും, ഗൺമാനും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എംഎൽഎ സ്വയം നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസ്റ്റിവായത്. എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.