തിരുവനന്തപുരം:എട്ടാം ക്ളാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 16 കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. നെടുമങ്ങാടാണ് സംഭവം.
വനിത പൊലീസ് വിശദമായി മൊഴിയെടുക്കുന്നതിനിടെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡനത്തിനിരയായ വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതില്‍, പ്രതിയായ കൗമാരക്കാരിയുടെ ബന്ധുവായ 50 കാരനും അറസ്റ്റിലായി. വ്യാഴാഴ്‌ചയാണ് എട്ടാം ക്ലാസുകാരിയെ 16 കാരനും മറ്റൊരു പ്രതിയായ സന്തോഷും തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.
പീഡന ശേഷം വഴിയില്‍ ഉപേക്ഷിച്ചു:വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകാനിറങ്ങിയ കുട്ടിയെ സുഹൃത്തായ കൗമാരക്കാരന്‍ ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാനില്‍ കയറ്റി ചുള്ളിയൂരിലെ സന്തോഷിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞാണ് കൗമാരക്കാരിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്.