റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം: വിശദമായ പഠനത്തിന് ശേഷമെന്ന് മന്ത്രി ജയരാജൻ - റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം
സിയാൽ മാതൃകയിലാകും പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി

ഇ പി ജയരാജന്‍ (മന്ത്രി)
തിരുവനന്തപുരം: നെടുമങ്ങാട് റബ്ബർ അധിഷ്ഠിത വ്യവസായ സ്ഥാപനം ആരംഭിക്കാനുള്ള തീരുമാനം വിശദമായ പഠനത്തിനു ശേഷം മാത്രമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ സി ദിവാകരൻ എം എൽ എയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. സാധ്യത പഠനത്തിനായി കെ-വിപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. സിയാൽ മാതൃകയിലാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.