നെടുമങ്ങാട് അമ്മ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി - mother killed newborn babyട
ഞായറാഴ്ച രാത്രി പ്രസവിച്ച കുഞ്ഞിന്‍റെ കരച്ചിൽ ആളുകൾ കേൾക്കാതിരിക്കാൻ ഇവർ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് വീടിന്‍റെ പുറകിൽ കുഴിച്ച് മൂടിയ നിലയിൽ. സംഭവത്തിൽ അമ്മ വിജിയെ (29) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പ്രസവിച്ച കുഞ്ഞിന്‍റെ കരച്ചിൽ ആളുകൾ കേൾക്കാതിരിക്കാൻ ഇവർ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മുറിയിലെ ഷെൽഫിൽ സൂക്ഷിക്കുകയും തിങ്കളാഴ്ച്ച രാവിലെ പുറത്ത് കുഴിച്ച് ഇടുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. പുതിയ കാമുകനൊപ്പം പോകാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും യുവതി മൊഴി നൽകി.
TAGGED:
mother killed newborn babyട