തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ നാട്ടുകാര്‍ക്ക് തുണയായി നെടുമങ്ങാട് ജനമൈത്രി പൊലീസ്. നഗരസഭയിലെ കാവും മൂല, ആലപ്പുറം തൂടങ്ങിയ പ്രദേശങ്ങളിലെ കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റും മാസ്കും വീടുകളില്‍ എത്തിച്ച് നൽകിയിരിക്കുകയാണ് ക്രമസമാധാന പാലകര്‍.
കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റും മാസ്കും വീട്ടിലെത്തിച്ച് നെടുമങ്ങാട് പൊലീസ് - കൊവിഡ് പ്രതിസന്ധിയില്‍ കൈതാങ്ങായി പൊലീസും
ശമ്പളത്തിന്‍റെ ഒരു ഭാഗം മാറ്റിവച്ചാണ് ഇവര്‍ സഹായങ്ങൾ ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധിയില്‍ കൈതാങ്ങായി പൊലീസും
Read Also.....ലോക്ക് ഡൗൺ ഇളവുകൾ : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ്
കൊവിഡ് മഹാമാരി തുടങ്ങിയത് മുതൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളും സാമ്പത്തിക സഹായങ്ങളുമാണ് ഇവര്‍ നടത്തിവരുന്നത്. ശമ്പളത്തിന്‍റെ ഒരു ഭാഗം മാറ്റിവെച്ചാണ് ഇവര്‍ ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വരും ദിവസങ്ങളില്‍ ഇനിയും ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ സാമൂഹിക-സാമ്പത്തിക സഹായങ്ങൾ തുടരുമെന്ന് നെടുമങ്ങാട് എസ്‌പി ഷിബു പറഞ്ഞു.
കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റും മാസ്കും വീട്ടിലെത്തിച്ച് നെടുമങ്ങാട് പൊലീസ്