കേരളം

kerala

ETV Bharat / state

നെടുമങ്ങാട് ഗവ. എൽ.പി സ്‌കൂളില്‍ കവര്‍ച്ച; ആറ് ലാപ്ടോപ്പുകൾ നഷ്‌ടപ്പെട്ടു

സ്‌കൂള്‍ കെട്ടിടത്തിന്‍റെ പുറക് വശത്തെ ജനൽകമ്പി വളച്ചാണ് മോഷ്‌ടാക്കള്‍ കവര്‍ച്ച നടത്തിയത്

theft in Nedumangad Government LP School  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  നെടുമങ്ങാട് ഗവൺമെന്‍റ് ടൗൺ എൽ.പി സ്‌കൂളില്‍ കവര്‍ച്ച  Thiruvananthapuram todays news  laptop theft in nedumangad
നെടുമങ്ങാട് ഗവ. എൽ.പി സ്‌കൂളില്‍ കവര്‍ച്ച; ആറ് ലാപ്ടോപ്പുകൾ നഷ്‌ടപ്പെട്ടു

By

Published : Feb 9, 2022, 4:39 PM IST

തിരുവനന്തപുരം:നെടുമങ്ങാട് ഗവൺമെന്‍റ് ടൗൺ എൽ.പി സ്‌കൂളില്‍ കവര്‍ച്ച. ആറ് ലാപ്ടോപ്പുകൾ മോഷണം പോയി. സ്‌കൂളിലെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ പുറക് വശത്തെ ജനൽകമ്പി വളച്ചാണ് മോഷ്‌ടാവ് അകത്ത് കടന്നത്.

നെടുമങ്ങാട് ഗവൺമെന്‍റ് ടൗൺ എൽ.പി സ്‌കൂളില്‍ കവര്‍ച്ചയില്‍ ആറ് ലാപ്ടോപ്പുകൾ നഷ്‌ടപ്പെട്ടു

നെടുമങ്ങാട് കോടതി സമുച്ചയത്തിന്‍റെയും റവന്യൂ ടവറിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിന് മുൻ വശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഓഫിസ് മുറിയിലെ അലമാരകളുടെ പൂട്ട് പൊളിച്ചാണ് കൃത്യം നിര്‍വഹിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്നതാണ് നഷ്‌ടപ്പെട്ട ആറ് ലാപ്ടോപ്പുകളും. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതാണ് പ്രാഥമിക കണക്ക്.

ALSO READ:ഏറ്റുമാനൂരിലെ ജനം അഭിമാനത്തോടെ പറയുന്നു, ഹേമന്ദ് രാജ് ഈ നാടിന്‍റെ പുത്രൻ

സകൂളിൽ ക്ലാസ് ഇല്ലെങ്കിലും ഓഫിസ് പ്രവർത്തനം നടക്കുന്നതിനാൽ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പ്രഥമ അധ്യാപികയെയും പി.ടി.എ ഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു. നെടുമങ്ങാട് ടൗണിൽ സി.സി.ടി.വി ക്യാമറകൾ പുനഃസ്ഥാപിക്കുമെന്നും സ്‌കൂളിന് വേണ്ട സഹായങ്ങൾ ചെയ്യുമെന്നും നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അറിയിച്ചു.

ലാപ്ടോപ്പുകൾ നഷ്‌ടമായെങ്കിലും ഓൺലൈൻ ക്‌ളാസ് തടസമില്ലാതെ നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബി. സതീശൻ പറഞ്ഞു. നെടുമങ്ങാട് പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത്, പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details