കേരളം

kerala

ETV Bharat / state

"ടേക്ക് എ ബ്രേക്ക്" പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പൊതുശൗചാലയം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്‌തു - nedumangad ksrtc bus station public toilet

നെടുമങ്ങാട് നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടസമുച്ചയം നിര്‍മ്മിച്ചത്

ടേക്ക് എ ബ്രേക്ക്  കേരള സര്‍ക്കാര്‍ ടേക്ക് എ ബ്രേക്ക് പദ്ധതി  നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷന്‍ പൊതുശൗചാലയം  nedumangad ksrtc bus station public toilet  kerala government take a brake programme
"ടേക്ക് എ ബ്രേക്ക്" പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പൊതുശൗചാലയം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്‌തു

By

Published : May 7, 2022, 4:46 PM IST

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനില്‍ നിര്‍മിച്ച ആധുനിക ടോയ്‌ലെറ്റ് സമുച്ചയത്തിന്‍റെ ഉദ്‌ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തിയ ടേക്ക് ഏ ബ്രേക്ക് പദ്ധതിയുടെ ഭാഗമായാണ് വിശ്രമമുറികളോട് കൂടിയ കെട്ടിടം നിര്‍മ്മിച്ചത്. 20 ലക്ഷം രൂപ ചെലവിലാണ് നെടുമങ്ങാട് നഗരസഭ കെട്ടിടസമുച്ചയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.

നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശവൻ നായർ, നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ ബി.സതീശൻ, പി.വസന്തകുമാരി, എസ്.അജിത, എസ്.സിന്ധു, കൗൺസിലർമാരായ പൂങ്കുംമൂട് അജി, വിനോദിനി, നഗരസഭ സെക്രട്ടറി എസ്.അബ്‌ദുൽ സജിം, വിവിധ രാഷ്ട്രീയ നേതാക്കൾ നഗരസഭ ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാർ തുടങ്ങി നിരവധിപേര്‍ ഉദ്ഘാടനപരിപാടിയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details