ന്യൂഡല്‍ഹി: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അഞ്ച് വയസുകാരനായ മകന്‍റെ മുന്നില്‍ വെച്ചാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വാര്‍ത്ത അസ്വാസ്ഥ്യപ്പെടുത്തുന്നതാണെന്നും സംസ്ഥാനത്ത് സ്‌ത്രീകളുടെ സുരക്ഷയിലുള്ള ഗുരുതര വീഴ്‌ചയാണ് സംഭവം വെളിപ്പെടുത്തുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; ദേശിയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു - Kerala woman's gangrape
സംസ്ഥാനത്ത് സ്‌ത്രീകളുടെ സുരക്ഷയിലുള്ള ഗുരുതര വീഴ്‌ചയാണ് സംഭവം വെളിപ്പെടുത്തുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; ദേശിയ വനിതാ കമ്മിഷന്‍ സ്വമേധയ കേസെടുത്തു
കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്‌തതായി തിരുവനന്തപുരം റൂറല്‍ എസ്‌പി അറിയിച്ചതായി കമ്മിഷന്‍ പറഞ്ഞു. യുവതിയുടെ വൈദ്യപരിശോധന നടത്തി യുവതിയും കുട്ടികളും സുരക്ഷിതമാണെന്നും ഉറപ്പാക്കണം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് അറിയിക്കാന്‍ ഡിജിപി ആര്‍. ശ്രീലേഖക്ക് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ വ്യക്തമാക്കി.