തിരുവനന്തപുരം:പാലാ സീറ്റിലെ കടുംപിടുത്തത്തില്‍ നിന്ന് എന്‍സിപി പിന്നോട്ട് പോകുന്നു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സമവായത്തിന്‍റെ പാതയിലേക്ക് മാറാമെന്ന് എന്‍സിപി സംസ്ഥാന ഘടകത്തില്‍ ധാരണയായത്. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റമെന്ന കടുത്ത നടപടി വേണ്ടെന്ന തീരുമാനമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എങ്ങനെയെന്നത് പാലായ്ക്ക് പകരം എന്ത് ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കി തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. പാല സീറ്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റോ അല്ലെങ്കില്‍ രാജ്യസഭാ സീറ്റോ ആണ് എന്‍സിപി പ്രതീക്ഷിക്കുന്നത്.
പാലാ സീറ്റ് തര്‍ക്കം; എന്‍സിപി പിന്നോട്ട് - Pala seat dispute
പാല സീറ്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റോ അല്ലെങ്കില്‍ രാജ്യസഭാ സീറ്റോ ആണ് എന്‍സിപി പ്രതീക്ഷിക്കുന്നത്
ഇക്കാര്യത്തില്‍ സിപിഎമ്മുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ പാലാ സീറ്റ് സംബന്ധിച്ച് വ്യക്തത വേണമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടെങ്കിലും അത്തരം ചര്‍ച്ചകള്‍ പിന്നീടാകാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഒരു സീറ്റിന് വേണ്ടി വാശി പിടിക്കുന്നത് മറ്റ് മൂന്നിടങ്ങളിലെ സാധ്യതകകള്‍ കൂടി കണ്ട് വേണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫെബ്രുവരി ഒന്നിന് ശരത് പവാര്‍ സംസ്ഥാന നേതാക്കളെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിൽ വിളിപ്പിച്ചിട്ടുണ്ട്.