തിരുവനന്തപുരം:കേരളത്തിലെ എൻസിപി എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മഹാരാഷ്ട്രയിൽ എൻസിപി ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എൻസിപിയെക്കുറിച്ച് ആശങ്ക വേണ്ട; ഇടതിനൊപ്പമെന്ന് എല്‍ഡിഎഫ് - NCP in Kerala
മാഹാരാഷ്ട്രയിൽ എൻസിപി ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ
എ വിജയരാഘവൻ
എൻസിപിയുടെ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി. ഇടതുപക്ഷത്തിനൊപ്പമെന്ന നിലപാടാണെന്ന് എൻസിപി സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്. കേരള നേതൃത്വത്തിന്‍റേത് ധാർമ്മികത ഉയർത്തി പിടിക്കുന്ന നിലപാടാണ്. ഇക്കാര്യത്തിൽ എൽഡിഎഫിന് അവ്യക്തതയുടെ പ്രശ്നം വരുന്നില്ല. എൻസിപി ദേശീയ നേതൃത്വം അറിയാതെയാണ് മഹാരാഷ്ട്രയിലെ സംഭവങ്ങളെന്നും വാർത്ത അപ്രതീക്ഷിതമെന്നും എ വിജയരാഘവൻ പറഞ്ഞു.
Last Updated : Nov 23, 2019, 3:57 PM IST