കേരളം

kerala

ETV Bharat / state

ഇടതു മുന്നണിക്കൊപ്പം ഉറച്ച് നിൽക്കും: എൻ സി പി - പാല സീറ്റ്

എൻ സി പി, യു ഡി എഫിലേക്ക് പോകുന്നു എന്നത് വെറും പ്രചരണം മാത്രമാണ്. അതേക്കുറിച്ച് പാർട്ടിയിൽ ഒരാലോചനയും നടന്നിട്ടില്ല. .

ncp about staying ldf front  NCP state president tp peethambaran  എൻ സി പി സംസ്ഥാന പ്രസിഡൻ്റ് ടി.പി പീതാംബരൻ  പാല സീറ്റ്  ldf
http://10.10.50.85:6060///finalout4/tamil-nadu-nle/finalout/02-January-2021/10092265_ncp.mp4

By

Published : Jan 2, 2021, 3:50 PM IST

തിരുവനന്തപുരം: ഇടതു മുന്നണിക്കൊപ്പം പാർട്ടി ഉറച്ച് നിൽക്കുമെന്ന് എൻ സി പി സംസ്ഥാന പ്രസിഡൻ്റ് ടി.പി പീതാംബരൻ. എൻ സി പി, യു ഡി എഫിലേക്ക് പോകുന്നു എന്നത് വെറും പ്രചരണം മാത്രമാണ്. അതേക്കുറിച്ച് പാർട്ടിയിൽ ഒരാലോചനയും നടന്നിട്ടില്ല.

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. പാല സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിൽ ഒരു തർക്കവും ഇല്ല. പാലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ചില തൽപര കക്ഷികളാണ്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ എൻ സി പി തന്നെ മത്സരിക്കുമെന്നും ടി.പി പീതാംബരൻ പറഞ്ഞു.

ABOUT THE AUTHOR

...view details