തിരുവനന്തപുരം :യുവസംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പിലേക്ക് കടക്കുന്നു. ശനിയാഴ്‌ച മുതൽ ഇത് ആരംഭിക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം. മരണം സംബന്ധിച്ച ആദ്യ അന്വേഷണത്തില്‍ രേഖപ്പെടുത്തിയിരുന്ന എല്ലാവരുടേയും മൊഴി വീണ്ടുമെടുക്കും.
ആദ്യഘട്ട അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ സാക്ഷികൾക്കുള്ള നോട്ടിസ് നൽകി തുടങ്ങി. പുരുഷന്മാരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയും സ്‌ത്രീകളെ നേരിൽ കണ്ടും കാര്യങ്ങള്‍ ചോദിച്ചറിയാനാണ് തീരുമാനം.
നയനയുടെ സഹോദരൻ മധുവിൻ്റെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ഇതിനുശേഷം നയന മരിച്ച ദിവസം വീട്ടിൽ എത്തിയ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ തേടും.രാസ പരിശോധനാറിപ്പോർട്ട് അടക്കമുള്ള ശാസ്‌ത്രീയ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.