തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യയുടെ ദുരൂഹ മരണത്തിന്‍റെ അന്വേഷണ ചുമതല തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്‍റെ നേതൃത്വത്തില്‍ നടക്കും. മരണത്തില്‍ ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ടായതായി വകുപ്പുതല പരിശോധനയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണത്തിന്‍റെ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
യുവ സംവിധായക നയന സൂര്യയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് - എസ് പി മധുസൂദനൻ
നയന സൂര്യയുടെ മരണത്തിൽ മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ വലിയ വീഴ്‌ച സംഭവിച്ച സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്
![യുവ സംവിധായക നയന സൂര്യയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് Nayana Suresh Case for Crime Branch Nayana Surya death case nayana surya kerala news malayalam news യുവ സംവിധായക നയന സൂര്യ നയന സൂര്യയുടെ മരണം Nayana Suresh Case investigation nayana surya follow up കേരള വാർത്തകൾ മലയാളം വാർത്തകൾ മ്യൂസിയം പൊലീസ് നയന സൂര്യയുടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് എസ് പി മധുസൂദനൻ നയന സൂര്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17440246-thumbnail-3x2-na.jpg)
മൂന്ന് വര്‍ഷം മുന്‍പ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നയന സ്വയം മുറിവേല്‍പ്പിക്കുന്ന രോഗത്തിന് അടിമയെന്നായിരുന്നു മ്യൂസിയം പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം നയനയുടെ മരണത്തിന് കാരണം കഴുത്തിനേറ്റ പരിക്കാണെന്നായിരുന്നു. കൂടാതെ നയനയുടെ അടിവയറ്റില്‍ ആഴത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്നും വ്യക്തമാക്കുന്ന മൃതദേഹ പരിശോധന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. മതിയായ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാതെ കേസ് ഫയല്‍ അവസാനിപ്പിച്ച മ്യൂസിയം പൊലീസിന്‍റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.