കേരളം

kerala

ETV Bharat / state

നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം ഇന്ന് - വെള്ളാപ്പള്ളി

വെളളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കും. ന്യൂനപക്ഷ സംഘടനകളെ കൂടി ഉള്‍പ്പെടുത്താൻ കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചിരുന്നു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി  ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും

By

Published : Mar 19, 2019, 8:11 AM IST

നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മസ്കറ്റ് ഹോട്ടലിൽ വച്ചാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വച്ചാണ് യോഗം ചേരുന്നത്. സമിതി ചെയർമാൻ വെളളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കും.

സംഘടന വിപുലീകരിക്കാൻ ന്യൂനപക്ഷ സംഘടനകളെ കൂടി ഉള്‍പ്പെടുത്താൻ കഴിഞ്ഞ യോഗം തീരുമാനിച്ചിരുന്നു. ഇതിന് ശേഷമുള്ള യോഗത്തിൽ ഏതൊക്കെ പുതിയ സംഘടനകള്‍ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയില്ല.

വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ നവോത്ഥാന മൂല്യസംരക്ഷണ സമിതി കമ്മിറ്റികള്‍ നിലവിൽ വന്നിട്ടുണ്ട്. സമിതിയുടെ പ്രവർത്തനങ്ങള്‍ യോഗം വിലയിരുത്തും. ജില്ലകള്‍ തോറും നടത്താൻ നിശ്ചയിച്ചിരുന്ന നവോത്ഥാന സദസ്സുകള്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു.

ABOUT THE AUTHOR

...view details