കേരളം

kerala

ETV Bharat / state

നവരാത്രി ഘോഷയാത്ര; നവരാത്രി വിഗ്രഹങ്ങള്‍ക്ക് തലസ്ഥാനത്ത് വരവേല്‍പ്പ്

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് പരമ്പരാഗത രീതിയിലാണ് നവരാത്രി വിഗ്രഹങ്ങള്‍ എത്തിച്ചത്.

navaratri celebration thiruvananthapuram  navaratri celebration  thiruvananthapuram  നവരാത്രി വിഗ്രങ്ങള്‍  നവരാത്രി ഘോഷയാത്ര  നവരാത്രി വിഗ്രഹങ്ങള്‍ക്ക് തലസ്ഥാനത്ത് വരവേല്‍പ്പ്  നവരാത്രി വിഗ്രഹങ്ങള്‍ക്ക് തലസ്ഥാനത്ത്
നവരാത്രി ഘോഷയാത്ര; നവരാത്രി വിഗ്രഹങ്ങള്‍ക്ക് തലസ്ഥാനത്ത് വരവേല്‍പ്പ്

By

Published : Oct 16, 2020, 5:52 PM IST

Updated : Oct 16, 2020, 7:33 PM IST

തിരുവനന്തപുരം: ആനയും ആള്‍ക്കൂട്ടവുമില്ലാതെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നെത്തിയ നവരാത്രി വിഗ്രങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ വരവേല്‍പ്പ്. കര്‍ശനമായ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിഗ്രഹങ്ങളുമായി നവരാത്രി ഘോഷയാത്ര ആരംഭിച്ചത്. നെയ്യാറ്റിന്‍ക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നും വെള്ളിയാഴ്‌ച രാവിലെ കരമന ആവടിയമ്മന്‍ ക്ഷേത്രത്തിയ വിഗ്രഹങ്ങള്‍ ചാലയിലെ പരമ്പരാഗത വഴിയിലൂടെ പത്മതീര്‍ത്ഥക്കരയിലേക്ക് എഴുന്നള്ളിച്ചു.

നവരാത്രി ഘോഷയാത്ര; നവരാത്രി വിഗ്രഹങ്ങള്‍ക്ക് തലസ്ഥാനത്ത് വരവേല്‍പ്പ്

പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം സരസ്വതി ദേവിയെ പൂജപ്പുര നവരാത്രി മണ്ഡപത്തില്‍ പ്രതിഷ്‌ഠിക്കും. വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലെയ്ക്കും മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലെയ്ക്കുമാണ് കൊണ്ടു പോകുന്നത്. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. വിജയദശമി പൂജയ്‌ക്ക് ശേഷം 28ന് തിരികെ മടങ്ങുന്ന വിഗ്രഹങ്ങള്‍ 30ന് പത്മനാഭപുരത്തെത്തും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിഗ്രഹങ്ങള്‍ പ്രത്യേക വാഹനങ്ങളില്‍ എഴുന്നള്ളിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമാണെന്ന് ആരോപിച്ച് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പിന്നീട് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

Last Updated : Oct 16, 2020, 7:33 PM IST

ABOUT THE AUTHOR

...view details