തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്താന്‍ ശ്രമിക്കുന്നെന്ന് ബിജെപി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വിഗ്രഹ എഴുന്നള്ളത്ത് അലങ്കാര മോട്ടോര്‍ വാഹനങ്ങളിലൂടെ നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമെന്ന് ബിജെപി ആരോപിച്ചു. നവരാത്രി ഘോഷയാത്ര അട്ടിമറിക്കാനുള്ള നീക്കത്തിന് തിരുവനന്തപുരം നഗരസഭ പിന്തുണ നല്‍കിയതായും ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ ഹൈന്ദവ സംഘകടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ ചര്‍ച്ച കൂടാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമ്പരാഗത രീതിയില്‍ തന്നെ നവരാത്രി എഴുന്നള്ളത്ത് നടത്തണമെന്നും ഹൈന്ദവ സംഘടനകളുടെ ആവശ്യം.
നവരാത്രി ഘോഷയാത്ര; സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമെന്ന് ബിജെപി - സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമെന്ന് ബിജെപി
നവരാത്രി ഘോഷയാത്ര അട്ടിമറിക്കാനുള്ള നീക്കത്തിന് തിരുവനന്തപുരം നഗരസഭ പിന്തുണ നല്‍കിയതായും ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ് പറഞ്ഞു.
![നവരാത്രി ഘോഷയാത്ര; സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമെന്ന് ബിജെപി cpm government kerala bjp against state government navaratri celebration നവരാത്രി ഘോഷയാത്ര സര്‍ക്കാര്‍ തീരുമാനം ആചാരലംഘനമെന്ന് ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9134139-thumbnail-3x2-navaratri.jpg)
ഈ മാസം 16നാണ് നാഗര്‍കോവിലിന് സമീപം പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും സരസ്വതി വിഗ്രഹം ആനപ്പുറത്തും വേളിമല കുമാരസ്വാമി ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങൾ പല്ലക്കുകളിലുമാണ് എഴുന്നള്ളിച്ചിരുന്നത്. പത്മനാഭപുരം കൊട്ടാരത്തിലെ പുത്തരിക്ക മാളികയിലെ തേവാര കെട്ടി ഉടവാൾ കൈമാറുന്നതോടെയാണ് ഘോഷയാത്രയ്ക്ക് തുടക്കമാവുന്നത്. അവിടെ നിന്നും 60 കിലോമീറ്ററോളം കാൽനടയായി പല്ലക്കുകൾ ചുമന്ന് മൂന്നാം ദിവസമാണ് തലസ്ഥനത്ത് വിഗ്രങ്ങളെ എത്തിക്കുന്നത്. വഴി നീളെ പൂജയും ദീപാരാധനനകളും ഏറ്റുവാങ്ങിയാണ് യാത്ര.