തിരുവനന്തപുരം:Natural Forest Restoration Policy: സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം സംബന്ധിച്ച നയരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജലസമൃദ്ധിയില്‍ നിന്നും അതിവേഗം ജലദൗര്‍ലഭ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്‍റെ ജലസുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം അതിവൃഷ്‌ടി മൂലമുണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കുന്നതിലും വനങ്ങളുടെ പങ്ക് നിസ്‌തുലമാണ്. വികസന പ്രക്രിയ ത്വരിതഗതിയില്‍ നടക്കുന്ന കേരളത്തില്‍ പ്രകൃതിസമ്പത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് ജലസുരക്ഷയ്ക്കും പാരിസ്ഥിതിക ഭദ്രതയ്ക്കും സുസ്ഥിരവികസനത്തിനും അത്യാവശ്യമാണ്.
ഈ സാഹചര്യത്തിലാണ് സ്വാഭാവിക വനങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും പുന:സ്ഥാപനം സംബന്ധിച്ച് നയരേഖ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍, വാണിജ്യ കൂട്ടായ്‌മകള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ വഴി വന പുന:സ്ഥാപനം നടപ്പിലാക്കുവാനാണ് നയരേഖ ലക്ഷ്യമിടുന്നത്. നിലവിലുള്ള വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മണ്ണ്-ജലസംരക്ഷണം ലക്ഷ്യമാക്കിയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങള്‍, അക്കേഷ്യ, വാറ്റില്‍, യൂക്കാലി തോട്ടങ്ങള്‍, നിലവിലുള്ള തേക്ക് തോട്ടങ്ങളില്‍ പരാജയപ്പെട്ടവ, വളര്‍ച്ച മുരടിച്ചവ, വന്യജീവി വഴിത്താരകളിലുള്ളവ, പ്രകൃതിദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലുള്ളവ, നദീതീരങ്ങളിലുള്ളവ എന്നിവ ഘട്ടം ഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റും.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
- മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളുടെ പേരില്‍ വീടും വസ്‌തുവും ഉള്‍പ്പെടെയോ അല്ലെങ്കില്‍ വസ്‌തുവിന്‍റെ മാത്രമോ രജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവു ചെയ്‌തു നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
- ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ വില്ലേജില്‍ 17.50 ആര്‍ (43.242 സെന്‍റ് ) സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്‌പോര്‍ട്ട് ആയുര്‍വേദ റിസര്‍ച്ച് സെല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് നിബന്ധനകളോടെ ഭാരതീയ ചികിത്സ വകുപ്പിന് ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കനുസൃതമായി ഉപയോഗാനുമതി നല്‍കി.
- കൊവിഡ് മൂലം മരണപ്പെട്ട റേഷന്‍ കട വ്യാപാരികളുടെ അനന്തരാവകാശികളെ റേഷന്‍ കട ലൈസന്‍സിയായി നാമനിര്‍ദ്ദേശം ചെയ്യുന്നതിന് കേരള ടാര്‍ജെറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 പ്രകാരം വിദ്യാഭ്യാസ യോഗ്യത സോള്‍വെന്‍സി തുക എന്നിവയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് പാസാകണമെന്നില്ലയെന്നും സോള്‍വെന്‍സി തുക 10,000 രൂപയായും തീരുമാനിച്ചു.
- വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ച ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച 197 പേരടങ്ങുന്ന ലിസ്‌റ്റില്‍ വില്‍പന കരാര്‍ വഴിയല്ലാതെ ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി ആരംഭിക്കും.
- കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് വില്ലേജിലെ വളപട്ടണം നദീതടത്തില്‍ കണ്ടെത്തിയ 350 കിലോ വാട്ട് എഴാം കടവ് സുക്ഷമ ജലവൈദ്യുത പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി സുയിസെ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.
- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സംഭരണങ്ങളില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതനുസരിച്ച് വില മുന്‍ഗണനയുടെയും വാങ്ങല്‍ മുന്‍ഗണനയുടെയും കാര്യത്തില്‍ എം എസ് എം ഇ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന 50 ശതമാനം ഓര്‍ഡറില്‍ ഏറ്റവും കുറഞ്ഞത് പകുതിയെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി മാറ്റിവെയ്ക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ആകെ സംഭരണത്തിന്‍റെ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കും. ഈ മുന്‍ഗണനകള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പനങ്ങള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളു. മാത്രമല്ല കേന്ദ്ര സര്‍ക്കാരില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എം എസ് എം ഇ കള്‍ക്ക് മാത്രമെ ഈ വില മുന്‍ഗണനകളും വാങ്ങല്‍ മുന്‍ഗണകളും ബാധകമാവുകയുള്ളു.
ALSO READ:Kannur VC Reappointment | വിസി നിയമനം: കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗവര്‍ണറും അത് അംഗീകരിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു