ദേശീയ വേദ സമ്മേളനത്തിന് തുടക്കം - മുറജപം ലക്ഷദീപം
വേദാലാപനം, വേദങ്ങളിലെ വിവിധ വിജ്ഞാനശാഖകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ, സോദാഹരണ പ്രഭാഷണങ്ങൾ എന്നിവ വേദ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും
ദേശീയ വേദ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം:ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന മുറജപം ലക്ഷദീപം ഉത്സവത്തോടനുബന്ധിച്ചുള്ള ദേശീയ വേദ സമ്മേളനം തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. വേദങ്ങളെ പറ്റി സാധാരണക്കാർക്കും അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ സമ്മേളനം. വേദാലാപനം, വേദങ്ങളിലെ വിവിധ വിജ്ഞാനശാഖകൾ എന്നിവ സംബന്ധിച്ച് പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും. രാജ്യത്തെ പ്രമുഖ വേദ പണ്ഡിതന്മാരാണ് പരിപാടി നയിക്കുക.