തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ. 13 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ ഭാഗമാകുന്നത്. സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികൾ 24 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ദേശീയ തൊഴിലാളി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ - national wide strike
തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെയാണ് പണിമുടക്ക്. പാൽ, പത്രം, ആശുപത്രി, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെയാണ് പണിമുടക്ക്. വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളുടെയും ഉദ്യോഗസ്ഥരുടെ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല.