കേരളം

kerala

ETV Bharat / state

ദേശീയ പണിമുടക്ക് രണ്ടാം ദിനം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍ - national strike second day

രണ്ടാം ദിവസവും സമരം തുടരുമെന്ന് എല്‍ഡിഎഫ്‌, യുഡിഎഫ്‌ അനുകൂല സംഘടനകള്‍ അറിയിച്ചു

national strike  ദേശീയ പണിമുടക്ക് രണ്ടാം ദിനം  national strike second day  national strike government announced-dies-non
ദേശീയ പണിമുടക്ക് രണ്ടാം ദിനം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍

By

Published : Mar 29, 2022, 7:57 AM IST

Updated : Mar 29, 2022, 10:17 AM IST

തിരുവനന്തപുരം:വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഡിറ്റർ ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

ദേശീയ പണിമുടക്ക് രണ്ടാം ദിനം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍

അവശ്യ സാഹചര്യത്തിൽ അല്ലാതെ ഇന്ന് ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ എല്‍ഡിഎഫ്‌, യുഡിഎഫ്‌ അനുകൂല സംഘടനകള്‍ രണ്ടാം ദിവസവും സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: - പെട്രോള്‍ വില 110 കടന്നു: ഒൻപത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപയിലധികം

അതേസമയം സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. പണിമുടക്കിന്‍റെ ആദ്യ ദിനം എറണാകുളത്തെ മാളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിനാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനമെന്ന് സംസ്ഥാന ജനറര്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.

പണിമുടക്കിന്‍റെ ഒന്നാം ദിനമായ തിങ്കളാഴ്‌ച പൊതുപണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറി. സമരക്കാര്‍ പലയിടത്തും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ചിലയിടങ്ങളില്‍ അനിഷ്‌ട സംഭവങ്ങളുണ്ടായി.

Last Updated : Mar 29, 2022, 10:17 AM IST

ABOUT THE AUTHOR

...view details