തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിനം പുരോഗമിക്കവെ തലസ്ഥാനത്തെ ലുലുമാള്‍ സമരക്കാര്‍ അടപ്പിച്ചു. ആദ്യ ദിനത്തില്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും തലസ്ഥാനത്തെ ലുലുമാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയരുകയും ചെയ്‌തിരുന്നു.
സമരാനുകൂലികള്‍ ബലമായി ലുലുമാളിന്‍റെ ഗേറ്റ് അടപ്പിച്ച് ജോലിക്കെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. പിന്നാലെ സമരാനുകൂലികള്‍ ലുലുമാളിനു മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ഥാപനം ബുധനാഴ്ച മാത്രമേ തുറക്കുകയുള്ളൂവെന്ന് ലുലുമാള്‍ മാനേജ്‌മെന്‍റ് അറിയിച്ചു.