തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് തൊഴിലാളികളുടെ കാര്യത്തിൽ മുത്തൂറ്റ് മുതലാളിയുടെ മർക്കടമുഷ്‌ടിയെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരന്ന തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു എളമരം കരീം. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്കിന് പിന്തുണയുമായി രാവിലെ പാളയം ആശാൻ സ്ക്വയറിൽ നിന്ന് പ്രകടനം ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പ്രകടനത്തിൽ അണിചേർന്നു.
പണിമുടക്കിന് ഐക്യദാർഢ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രകടനവുമായി തൊഴിലാളികൾ - യുടിയുസി
സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരന്ന തൊഴിലാളികളുടെ പ്രകടനം സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്‌തു.
പണിമുടക്കിന് ഐക്യദാർഢ്യം; സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രകടനവുമായി തൊഴിലാളികൾ
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി തുടങ്ങി പത്ത് ട്രേഡ് യൂണിയനുകളുടെ പ്രവർത്തകരാണ് പ്രകടനത്തിൽ അണിചേർന്നത്. സെക്രട്ടറിയേറ്റിന്‍റെ തെക്കെ ഗേറ്റിന് മുന്നിൽ സമാപിച്ച പ്രകടനം എളമരം കരീം ഉദ്ഘാടനം ചെയ്‌തു. വിവിധ തൊഴിലാളി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും.