തിരുവനന്തപുരം : സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം അത്താണിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടയ്ക്കല്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്.
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം - വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍
നാഷണൽ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേഡിന്‍റെ (എന്‍ക്യൂഎഎസ്) അംഗീകാരമാണ് ആശുപത്രികൾക്ക് ലഭിച്ചത്.
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം
Also Read:സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനം കേരളമാണെന്നും പിണറായി വിജയന്‍ അറിയിച്ചു.
Last Updated : May 24, 2021, 8:35 PM IST
TAGGED:
എന്‍ക്യൂഎഎസ്