തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം. ഇതോടെ സംസ്ഥാനത്തെ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച ആശുപത്രികളുടെ എണ്ണം 157 ആയി. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്.
ആരോഗ്യ വകുപ്പിന് നേട്ടം; അഞ്ച് ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം - നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്
സംസ്ഥാനത്ത് ഇതുവരെ എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചത് 157 ആശുപത്രികള്‍ക്ക്. ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് 9 ആശുപത്രികള്‍ക്ക്.
പാലക്കാട് ഒഴലപ്പതി പിഎച്ച്സി 97%, കണ്ണൂർ മലബാർ പി എച്ച് സി 95%, കൊല്ലം ചവറ പി.എച്ച് സി 90% എന്നിങ്ങനെ സ്‌കോറുകള്‍ നേടിയാണ് അംഗീകാരത്തിന് അര്‍ഹത നേടിയത്. കൂടാതെ കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രം 88%, തിരുവനന്തപുരം യു.പി.എച്ച്.സി മാമ്പഴക്കര 90%, എന്നിങ്ങനെ സ്‌കോറുകള്‍ നേടിയുമാണ് പുന: അംഗീകാരം കരസ്ഥമാക്കിയത്. അഞ്ച് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ള ആശുപത്രികള്‍. ഇതുകൂടാതെ 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.