തിരുവനന്തപുരം: രക്തദാനം മഹാദാനം... ജീവന് ഒരു ദ്രവ്യ രൂപമുണ്ടെങ്കിൽ അതിനെ രക്തമെന്ന് വിളിക്കാം.. ജീവദാനമാകുന്ന രക്തദാനം ജീവിത ലക്ഷ്യമായി കാണുന്ന ഒരു മനുഷ്യനുണ്ട്. രക്തദാനത്തിന്‍റെ മഹത്വവും പ്രസക്‌തിയും ആവശ്യകതയുമെല്ലാം ജനങ്ങളിലെത്തിച്ചുകൊണ്ട് 149-ാം തവണയും രക്തം ദാനം ചെയ്‌തു കഴിഞ്ഞ രമേശൻ തമ്പി.. കെൽട്രോണിൽ നിന്ന് വിരമിച്ച ഇദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെയാണ് രക്തദാന മാതൃക സ്യഷ്‌ടിക്കുന്നത്.
മുൻപ് ആറ് മാസങ്ങൾ കൂടുമ്പോഴായിരുന്നു രക്തം ദാനം ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ നടത്തും. ബ്ലഡ് ഡോണേഴ്‌സ് കേരളയിലെ സജീവ അംഗം കൂടിയാണ് രമേശൻ തമ്പി. ഇപ്പോൾ 150-ാം തവണ രക്തദാനം നടത്താൻ ഒരുങ്ങുകയാണ് ഈ മനുഷ്യ സ്നേഹി.