തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തലസ്ഥാനത്ത് പൂർണം. ദീർഘദൂര യാത്രക്കാർ പണിമുടക്കിൽ വലഞ്ഞു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ബസ് സർവീസുകളില്ല. വ്യാപരികൾ കടകൾ തുറന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഓഫിസുകളെ ഒഴിവാക്കിയാണ് പണിമുടക്ക്. ബിഎംഎസ് പണിമുടക്കിൽ പങ്കെടുത്തില്ല.
അഖിലേന്ത്യ പണിമുടക്ക് ; തലസ്ഥാനത്ത് പൂർണം - കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾ
ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.

പണിമുടക്ക്
സംസ്ഥാനത്ത് അഖിലേന്ത്യ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം നഗരത്തിൽ ചാല, പാളയം മാർക്കറ്റുകൾ തുറന്നിട്ടില്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ഹാജർ നില കുറവാണ്.
Last Updated : Nov 26, 2020, 11:33 AM IST