തിരുവനന്തപുരം: രാജ്യത്തിന്‍റെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് കാരണം കേന്ദ്രത്തിലെ ശക്തമായ സർക്കാർ ആണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും തറക്കല്ലിടലും നിർവഹിച്ച ശേഷം നരേന്ദ്ര മോദി പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ മാറുന്ന ഇന്ത്യയുടെ അടയാളമാണെന്നും മോദി പറഞ്ഞു. രാജ്യത്ത് റെയിൽവേ അതിവേഗം മാറുകയാണ്. പൊതുഗതാഗത സംവിധാനം ആധുനികമാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന്‍റെ കാർഷിക ഉത്‌പന്നങ്ങളെ ലോകവിപണിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തും.
വന്ദേ ഭാരത് യാത്രയുടെ നവ അനുഭവം:രാജ്യത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയേയും അർബൻ ട്രാൻസ്‌പോർട്ട് മേഖലയേയും ഇവയെല്ലാം ആധുനികവത്ക്കരിക്കാനുള്ള നവീന പദ്ധതികൾ നടപ്പിലാക്കും. രാജ്യത്തെ റെയില്‍വേ ഗതാഗത വികസനം അതിവേഗം കുതിക്കുന്നു. ആധുനിക യാത്രാ സംവിധാനം ഒരുക്കുന്ന ഹബ്ബായി റെയില്‍വേ മാറിയിരിക്കുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്കാണ് കുതിക്കുന്നത്. വന്ദേ ഭാരത് സംസ്ഥാനത്തിന്‍റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വര്‍ധിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് ട്രെയിനുകൾ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വളരെ വേഗത്തിൽ വേഗതയേറിയ യാത്രയുടെ നവ അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാട്ടർ മെട്രോ രാജ്യത്തിന് മാതൃക:രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ വരുന്നതോടെ കൊച്ചിയിലെ ഗതാഗത പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും. വിദൂര പ്രദേശങ്ങളിലുള്ളവർക്ക് കേരളത്തിൽ നടത്തുന്ന ഇത്തരം പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി മാറും. കൊച്ചി ഷിപ്പ്‌യാർഡിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു