തിരുവനന്തപുരം:നാർക്കോട്ടിക് ജിഹാദ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് കർദിനാൾ ക്ലീമിസ് ബാവ. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന യോഗത്തിൽ മുസ്ലിം, ക്രൈസ്തവ, ഹിന്ദു മത നേതാക്കൾ പങ്കെടുക്കും.
നാർക്കോട്ടിക് ജിഹാദ് വിവാദം; തലസ്ഥാനത്ത് സാമുദായിക നേതാക്കളുടെ യോഗം - religious leaders meeting
കർദിനാൾ ക്ലീമിസ് ബാവയാണ് യോഗം വിളിച്ചത്. യോഗത്തിൽ മുസ്ലിം, ക്രൈസ്തവ, ഹിന്ദു മത നേതാക്കൾ പങ്കെടുക്കും.
പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും വർഗീയ പ്രചാരണം വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് മത മേലധ്യക്ഷന്മാരുടെ യോഗം വിളിക്കാൻ ക്ലിമ്മിസ് ബാവ മുൻകൈയെടുത്തത്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്, പാളയം പള്ളി ഇമാം, ഹുസൈൻ മടവൂർ, ആർച്ച് ബിഷപ്പ് സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാണക്കാട് മുനവ്വറലി തങ്ങൾ എന്നീ സമുദായ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മുസ്‌ലിം സംഘടനകൾ ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തിയിരുന്നു.