തിരുവനന്തപുരം: പിടിച്ചുപറിക്കേസിലെ പിടികിട്ടാപ്പുള്ളി അഞ്ച് മാസങ്ങൾക്കു ശേഷം തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായി. സെപ്തംബറില്‍ പുഞ്ചക്കരി മുട്ടളക്കുഴിയിലുള്ള നായ വളർത്തൽ കേന്ദ്രത്തിൽ നേമം സ്വദേശിയുടെ മാല പിടിച്ചു പറിച്ച കേസിൽ ഒന്നാം പ്രതി തിരുവല്ലം സ്വദേശി അംബുവാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ദീപുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഒന്നാം അംബുവിനെ ചെന്നൈയിലുള്ള ഊരംപക്കത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള ഇയാൾ ചെണ്ടമേളത്തിനു പോകുന്നുണ്ടെന്നു മനസിലാക്കിയ അന്വേഷണ സംഘം പ്രതി ചെന്നൈയിൽ മേളത്തിന് പോയിരിക്കുന്നതായി മനസിലാക്കിയിരുന്നു.